ജനപ്രതിനിധി ജനസേവകനാണ്. അധികാരം ഉത്തരവാദിത്വവും >>>>കേട്ടു മടുത്ത മുദ്രാവാക്യങ്ങള്‍ ‍, പറഞ്ഞു തീര്‍ന്ന വാഗ്ദാനങ്ങള്‍ ‍..പതിവുശീലങ്ങള്‍ക്ക് വിട >>>> ജനസേവന മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക >> തെരുവോരങ്ങളിലെ മാലിന്യ കൂനകള്‍ ‍, തുറന്നു കിടക്കുന്ന അഴുക്ക് ചാലുകള്‍ ഇല്ലാതാക്കാന്‍ കഴിവുള്ള ജനകീയരെ വിജയിപ്പിക്കുക>> കുടിക്കാനും കുളിക്കാനും അലക്കാനും പാചകം ചെയ്യാനും നമ്മുടെ ഉമ്മമാര്‍ ഇനി വെള്ളം കിട്ടാതെ വിഷമിക്കരുത്>> ചോര്‍ന്നൊലിക്കുന്ന വീടുകള്‍ ഇനി നമ്മുടെ വാര്‍ഡുകളില്‍ ബാക്കി ഉണ്ടാവാന്‍ പാടില്ല >> വെള്ളവും വെളിച്ചവും പ്രകൃതി ദത്തമാണ്. മൌളികാവശ്യമാണ് അത് എല്ലാവര്ക്കും വേണംതാനും >> കെട്ടിക്കിടക്കുന്ന,ദുര്‍ഗന്ധം വമിക്കുന്ന, കൊതുകുകള്‍ പെറ്റ് പെരുകുന്ന,തുറന്നു കിടക്കുന്ന അഴുക്ക് ചാലുകള്‍ നമുക്ക് പഴങ്കഥ ആക്കാം >> പരമ്പരാഗത രാഷ്ട്രീയക്കാര്‍ മറന്നു പോയ അടിസ്ഥാന ആവശ്യങ്ങള്‍ കൂട്ടായി നേടിയെടുക്കാം>> തെരഞ്ഞെടുക്കപ്പെടുന്ന കൌണ്സിലര്മാര്‍ ചിലരുടെ മാത്രം കൌണ്സിലര്‍ അല്ല, എല്ലാവരുടെതുമാണ്>> വാര്‍ഡിലെ വികസനം തീരുമാക്കേണ്ടത് കൌണ്സിലര്‍ അല്ല. ജനങ്ങളും വാര്‍ഡുസഭയും ആണ്>>വാര്‍ഡു സഭ നമുക്ക് കേട്ട് കേള്‍വി ആകാന്‍ പാടില്ല>> ഈ വാര്‍ഡു കൌണ്സിലരുടെതല്ല. നമ്മുടേതാണ്. നമ്മുടെ വികസനം നമുക്കു തീരുമാനിക്കാം. നമുക്ക് വാര്‍ഡു സഭ കൂടം, വാര്‍ഡിനെ വികസിപ്പിക്കാം>> തൊഴിലില്ലാത്ത യുവതീ യുവാക്കള്‍ മഞ്ചേരിയില്‍ പഴങ്കഥ ആക്കാം>> പദ്ധതികളും പ്രവര്‍ത്തനങ്ങളും കീശ നിറക്കാനല്ല . കീശ യിലെ തുട്ടുകളും യുവാക്കളുടെ അദ്ധ്വാനവും ചേര്‍ത്ത് സുതാര്യമായ വികസന പ്രവര്‍ത്തങ്ങള്‍ നമുക്ക് ചേര്‍ന്ന് നടപ്പാക്കാം>> കൈക്കൂലിയും അഴിമതിയും മദ്യവും ലഹരി വശ്തുക്കളും പീഡനങ്ങളും അപമാര്യാടകളും നമുക്ക് മഞ്ചേരിയില്‍ നിന്നെങ്കിലും ഒഴിവാക്കിക്കാം>> വനിതാ കൌണ്സിലര്‍മാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭരിക്കാന്‍ വേണ്ടിയല്ല. കഴിവും യൂഗ്യതയും ഉള്ള വനിതാ കൌണ്സിലര്‍ മാര്‍ നമ്മുടെ നാടിന്റെയ്‌ വികസനത്തിനും മുതല്കൂട്ടയിരിക്കും>> സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ചിലവാക്കുന്ന ഫുണ്ടുകള്‍ കോഴിക്കുഞ്ഞുങ്ങള്‍ നല്‍കാന്‍ വേണ്ടി മാത്രമാക്കരുത്. അവര്‍ക്ക് സ്ഥിര വരുമാനവും അവരുടെ വികസനവും ലക്‌ഷ്യം വെച്ചാവണം>> അയല്‍കൂട്ടങ്ങള്‍ ശക്തിപ്പെടുത്തി നമ്മുടെ മാലിന്യ പ്രശ്നം നമുക്ക് തന്നെ പരിഹരിക്കാം. കഴിവും കാഴ്ചപ്പാടും ഉള്ളവരെ നമുക്ക് നമ്മുടെ വാര്‍ഡിന്റെ പ്രധിനിധി ആക്കാം>> കഴിവും കാഴ്ചപ്പാടും യോഗ്യതയും ആസൂത്രണവും ഉള്ളവരാവനം നമ്മുടെ അധികാരികള്‍. ഉത്തരവാദിത ബോധവും ചോദ്യം ചെയ്യപ്പെടുമെന്ന ബോധ്യവും ഉള്ളവരെ നമ്മുടെ അധികാരിയാക്കം>> നമുക്ക് ലഭിക്കേണ്ട പദ്ധതികളും പ്രവര്‍ത്തനങ്ങളും സമയത്ത് ചെയ്തു തീര്കാതെ കോടികള്‍ ലാപ്സാക്കിക്കലയുന്നതിനാണോ ഈ പരമ്പരാഗത രാഷ്ട്രീയക്കാരെ നാം ഇനിയും തെരെഞ്ഞെടുതയക്കുന്നത്?· ഇവിടെയുള്ള സാമൂഹ്യ സേവന സംരംഭങ്ങളില്‍ നമ്മുടെ രാഷ്ട്രീയ ക്കാരുടെ പങ്കേത്ര? ഇവിടെ നടക്കുന്ന ജീവകാരുന്ന്യ പ്രവര്ത്തനങ്ങള്‍, പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, വീട് നിര്‍മ്മാണം, കുടിവെള്ള പദ്ധതികള്‍, തൊഴില്‍ സഹായം, രോഗി പരിചരണം, അഗതി അനാഥ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആരൂരുമില്ലാത്ത വൃധ്ധരുടെ സംരക്ഷണം, മെഡിക്കല്‍ ക്യാംപുകള്‍, ആരോഗ്യ ശുചീകരണ പ്രവര്‍ത്തനം ഇവിടെ ഒക്കെ നമ്മുടെ രാഷ്ട്രീയക്കരെയാണോ സന്നദ്ധ സംഘങ്ങളെയാണോ നാം കാണുന്നത്?>>ജനപ്രതിനിധി ജനസേവകനാണ്. അധികാരം ഉത്തരവാദിത്വവും >>>>കക്ഷിരാഷ്ട്രീയം അഴിമതിക്ക് കൈയൊപ്പ് ചാര്‍ത്തുമ്പോള്‍ അഴിമതി രഹിത ജനകീയ ബദലിനാവട്ടെ നിങ്ങളുടെ വോട്ട്‌>>

Wednesday, November 3, 2010

തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം

തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാഷ്ട്രീയസൂനാമി.  എല്‍.ഡി.എഫിന്റെ തകര്‍ച്ചക്കും യു.ഡി.എഫിന്റെ ഉയര്‍ച്ചക്കും ഇടയാക്കിയ കാരണങ്ങളെയും സാഹചര്യങ്ങളെയുംകുറിച്ച് ചൂടേറിയ ചര്‍ച്ചകളാണിപ്പോള്‍ മാധ്യമങ്ങളിലെല്ലാം. യു.ഡി.എഫ് നേതാക്കളുടെ ദൃഷ്ടിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങളിലൂടെ പ്രകടമായ ജനവിധിയുടെ തുടര്‍ച്ചയാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. അത് വ്യക്തമാക്കുന്നത് ഇടതുമുന്നണി ഭരണത്തെ ജനങ്ങള്‍ പാടെ വെറുത്തു എന്നുതന്നെ. വെറുക്കാനുണ്ടായ കാരണം ഭരണപരാജയവും അതിലേക്ക് നയിച്ച സി.പി.എമ്മിലെ വിഭാഗീയതയുമാണുതാനും. തദ്ദേശതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പൂര്‍വാധികം ശക്തിയായി പ്രതികരിച്ചു എന്നതാണവസ്ഥ. ഇനി ആറ് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലം മറ്റൊന്നാവാന്‍ വഴിയില്ല. കഴിഞ്ഞ തവണ എല്‍.ഡി.എഫ് നേടിയ അമ്പരപ്പിക്കുന്ന വിജയത്തെ കവച്ചുവെക്കുന്നതാവും യു.ഡി.എഫിന്റെ പ്രദര്‍ശനം. എല്‍.ഡി.എഫില്‍നിന്ന് വിട്ടുപോന്ന കേരള കോണ്‍ഗ്രസ്-ജെ, സോഷ്യലിസ്റ്റ് ജനത, ഐ.എന്‍.എല്‍ എന്നീ കക്ഷികള്‍കൂടി യു.ഡി.എഫിന്റെ ഭാഗമായതോടെ മുന്നണി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു.
ഇടതുമുന്നണിയുടെ, വിശേഷിച്ച് മുഖ്യഘടകമായ സി.പി.എമ്മിന്റെ സൂക്ഷ്മവും സമഗ്രവുമായ വിലയിരുത്തല്‍ വരാനിരിക്കുന്നേയുള്ളൂ. എങ്കിലും സി.പി.എം സംസ്ഥാനസമിതിയുടെ പ്രാഥമികാവലോകനത്തില്‍ ന്യൂനപക്ഷസമുദായങ്ങള്‍ യു.ഡി.എഫിന്റെ പിന്നില്‍ കേന്ദ്രീകരിച്ചതാണ് തിരിച്ചടിക്ക് കാരണം. ഇതിനു പുറമെ റോഡ്, ഗതാഗതം മുതലായ സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. അടിസ്ഥാനവര്‍ഗത്തിലേക്ക് ഇടതുസര്‍ക്കാറിന്റെ നേട്ടങ്ങള്‍ എത്തിയെങ്കിലും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി കരുതുന്നു. തെരഞ്ഞെടുപ്പ് കാലയളവില്‍ സാമുദായികധ്രുവീകരണം ഉണ്ടാകുന്ന തരത്തില്‍ അജണ്ട സൃഷ്ടിച്ച സി.പി.എം നേതാക്കളുടെ നിലപാടാണ് ഇടതുമുന്നണിയെ വന്‍പരാജയത്തിലേക്ക് കൂപ്പുകുത്തിച്ചതെന്നാണ് സി.പി.ഐയുടെയും ആര്‍.എസ്.പിയുടെയും വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റുന്ന തരത്തിലുള്ള തീവ്ര വിമര്‍ശങ്ങളാണ് സി.പി.എം നേതാക്കള്‍ നടത്തിയതെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.
കേരളത്തിലുടനീളം ഇടതിനെതിരെ വീശിയടിച്ച ഈ രാഷ്ട്രീയ സുനാമിക്കുള്ള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം, തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെന്നപോലെ തികഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളാണ് നടന്നത് എന്നാണ്. രാഷ്ട്രീയാതീതമായി ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരവും വികസനവുമാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്യൂ ആവേണ്ടതെങ്കിലും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതായ ആരോപണവും ലോട്ടറി വിവാദവും വര്‍ഗീയ തീവ്രവാദ സംഘടനകളെന്ന് വിവരിക്കപ്പെടുന്നവയുമായുള്ള കൂട്ടുകെട്ടുമൊക്കെയാണ് ഇരുമുന്നണികളുടെയും ബി.ജെ.പിയുടെയും പ്രചാരണത്തില്‍ നിറഞ്ഞുനിന്നത്. അത് മാധ്യമങ്ങളുംകൂടി ഏറ്റെടുത്തപ്പോള്‍ ഗ്രാമവികസനവും നഗരവികസനവുമൊക്കെ അപ്രസക്തങ്ങളായി. മുമ്പെന്നത്തേക്കാളുമേറെ ഭീകരമായി പണവും മദ്യവുമൊഴുകിയ തെരഞ്ഞെടുപ്പായിരുന്നു ഇതെന്നതും ദുഃഖകരമായ സത്യമാണ്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും കളങ്കിതമാണെങ്കിലും സ്വാഭാവികമായും കൂടുതല്‍ മികവ് തെളിയിക്കാനായത് യു.ഡി.എഫിനുതന്നെ. ഒരു നഗരസഭാ വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുതല്‍മുടക്ക് ഒന്നര കോടിയെങ്കിലും വന്നു എന്നറിഞ്ഞാല്‍ കേട്ടവര്‍ക്ക് ഞെട്ടാനുള്ള ശേഷിപോലും നഷ്ടപ്പെടുന്നു. മങ്കടയില്‍ വീശിയടിച്ച മഞ്ഞളാംകുഴി അലി തരംഗത്തില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാകെ അട്ടിമറിഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. പക്ഷേ  എന്താണീ അലി ഇഫക്ട്? സിനിമാനിര്‍മാതാവും വ്യവസായിയും ബിസിനസുകാരനുമായ അലി ഇടതുമുന്നണിയിലായിരുന്നപ്പോഴും മുന്നണിവിട്ട് വലതുമുന്നണിയുടെ സഹയാത്രികനായപ്പോഴും അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച വിധം എങ്ങനെയെന്ന് ആരും പരിശോധിച്ചുകണ്ടില്ല. അതുപോലെ എല്ലാ ജില്ലകളിലെയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ചേരിപ്രദേശങ്ങളിലും പോളിങ്ങിന്റെ തലേ രാത്രി നടന്ന 'ജലസേചന' ഓപറേഷന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടില്ല. കാഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍പോലും പാര്‍ട്ടി പറയുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ബൂത്തിലെത്തണമെങ്കില്‍ ദ്രവ്യത്തിന്റെ പിന്‍ബലംകൂടി വേണം എന്നതാണവസ്ഥ. കുതിരപ്പന്തയവും ഐ.പി.എല്‍ ക്രിക്കറ്റുംപോലെ പണക്കൊഴുപ്പിന്റെ മത്സരവേദിയായി മാറുകയാണ് തെരഞ്ഞെടുപ്പുകളും. അതിന്് യോഗ്യരല്ലാത്തവര്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ കെട്ടിവെച്ച കാശ് ജനാധിപത്യത്തിന് മുതല്‍ക്കൂട്ടാക്കുകയേ ചെയ്യൂ.
പൊതുവായ ഈ അപചയം മാറ്റിനിര്‍ത്തിയാല്‍തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ നടന്നതെന്ത് എന്ന് പരിശോധിക്കുമ്പോള്‍ ഒരു വസ്തുത കാണാതെ പോകരുത്. ഒരു വശത്ത് ഇടതുമുന്നണി എന്നു പറഞ്ഞാല്‍ നേര്. പക്ഷേ, ഫലത്തില്‍ അത് ഒരു പാര്‍ട്ടിയാണ്- സി.പി.എം. ബാക്കി മുന്നണിഘടകങ്ങളൊക്കെയും ജനപിന്തുണയില്ലാത്ത, പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ മാത്രം കൊള്ളാവുന്ന ചെറുകക്ഷികള്‍. മറുവശത്തോ? കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നീ മൂന്ന് ബഹുജന-സാമുദായിക ശക്തികള്‍. ചില മേഖലകളില്‍ സ്വാധീനമുള്ള സോഷ്യലിസ്റ്റ് ജനത, ജെ.എസ്.എസ്, ഐ.എന്‍.എല്‍ തുടങ്ങിയ കൊച്ചു കക്ഷികള്‍ വേറെയും. പുറമെ, കെ. മുരളീധരനും അദ്ദേഹത്തിന്റെ അനുയായികളും. ഇതെല്ലാമടങ്ങിയ യു.ഡി.എഫിന് ഏറ്റവും പ്രഹരശേഷിയുള്ള ആയുധവും ലഭിച്ചു; മുഖ്യധാരാപത്രങ്ങളും ചാനലുകളും. ഒരു 'ദേശാഭിമാനി'യും കൈരളിയുംകൊണ്ട് സി.പി.എമ്മിന് നേരിടാന്‍ കഴിയുന്നതാണോ ഈ കൂട്ടായ ആക്രമണത്തെ? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രധാനപങ്ക് വഹിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും ആഘോഷമാക്കിയ പിണറായി-മഅ്ദനി വേദിപങ്കിടല്‍ ആയിരുന്നു എന്നോര്‍ക്കണം. ഇത്തവണ ക്രൈസ്തവസഭകളെ ഏതാണ്ട് പൂര്‍ണമായി ഇടതിന്റെ എതിര്‍ചേരിയില്‍ നിര്‍ത്തിയത് സി.പി.എം നേതൃത്വത്തിന്റെ നയവൈകല്യങ്ങളോടൊപ്പം മാധ്യമ ഇടപെടല്‍ കൂടിയാണ്.
സാമുദായിക ധ്രുവീകരണമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തുന്ന സി.പി.എം ക്രൈസ്തവ സഭകളോടൊപ്പം മുസ്‌ലിം സംഘടനകളെക്കൂടി ചേര്‍ത്തുപറയുന്നു. യു.ഡി.എഫിലെ രണ്ടാമത്തെ ഘടകമായ മുസ്‌ലിംലീഗ് സമുദായത്തിലെ പരമാവധി മത-സാംസ്‌കാരികസംഘടനകളെ സംഘടിപ്പിച്ച് സ്വന്തം ശക്തി തെളിയിക്കാന്‍ ഫലപ്രദമായി ശ്രമിച്ചുവെന്നത് വസ്തുതയാണ്. ഈ സംഘടനകളില്‍ മുക്കാലും പക്ഷേ മുമ്പേ ലീഗിന്റെ ചിറകിനടിയില്‍ അഭയം കണ്ടെത്തിയവരാണ്. ഇവരില്‍ സുന്നി എ.പി വിഭാഗമൊഴിച്ച് മറ്റെല്ലാ സംഘടനകളും ആദ്യമേ ലീഗിന്റെ രാഷ്ട്രീയ രക്ഷാകവചം അംഗീകരിച്ചവരാണ്. ഇടക്കാലത്ത് അകറ്റിനിര്‍ത്തിയ സുന്നി എ.പി വിഭാഗത്തെക്കൂടി സി.പി.എം സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് ഒപ്പം കൊണ്ടുപോവാനുള്ള ശ്രമമായിരുന്നു കോട്ടക്കല്‍ യോഗത്തിലൂടെ മുഖ്യമായി ലക്ഷ്യമിട്ടത്. ഒരു പൊതുശത്രുവിനെതിരെയല്ലാതെ ഇത്തരം കൂട്ടായ്മകള്‍ കരുപ്പിടിപ്പിക്കുക എളുപ്പമല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവാദവിധേയമായ ചെയ്തികളിലൂടെ മുസ്‌ലിം തീവ്രവാദ പ്രശ്‌നം കേരളത്തിലെ സാമുദായികാന്തരീക്ഷത്തില്‍ കത്തിനിന്ന സന്ദര്‍ഭമായിരുന്നതിനാല്‍ പൊതുശത്രുവിനെ ചൂണ്ടിക്കാട്ടാന്‍ പ്രയാസമുണ്ടായില്ല. ഇരയായത് പക്ഷേ പോപ്പുലര്‍ ഫ്രണ്ടല്ല, ജമാഅത്തെ ഇസ്‌ലാമിയാണെന്നു മാത്രം. മുസ്‌ലിം തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്‌ലാമിയാണെന്നാണ് ഇതിന് ന്യായീകരണമായി കണ്ടെത്തിയത്. മുസ്‌ലിം വര്‍ഗീയ തീവ്രവാദിസംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം പ്രഖ്യാപിച്ച പശ്ചാത്തലം കൂടിയായപ്പോള്‍ ഞങ്ങളും അങ്ങനെത്തന്നെ എന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാന്‍ അവസരമായി. അങ്ങനെയാണ് ഈ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ ഗ്രാമനഗരവികസനവുമായോ ജനകീയാവശ്യങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത മതരാഷ്ട്രീയ വിവാദം എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ കൊഴുപ്പിക്കുന്നത്. അത്തരമൊരു വിവാദത്തിന് വല്ല പ്രസക്തിയുമുണ്ടെങ്കില്‍ അത് ലോക്‌സഭ, നിയമസഭാതെരഞ്ഞെടുപ്പുകളിലാണ്. യഥാര്‍ഥത്തില്‍ പുതുതായി ഒരു സാമുദായികധ്രുവീകരണവും സംസ്ഥാനത്ത് സംഭവിച്ചിട്ടില്ല. ആകപ്പാടെ സി.പി.എം ഭൂരിപക്ഷ സമുദായപ്രീണനം ലാക്കാക്കി, മുസ്‌ലിം-ക്രൈസ്തവ സംഘടനകളോടും സഭകളോടുമുള്ള നിലപാട് കര്‍ശനമാക്കിയപ്പോള്‍ ആ വിഭാഗങ്ങളെ വശത്താക്കാന്‍ സ്വാഭാവികമായും യു.ഡി.എഫിന് അവസരം കൈവന്നതാണ്. ഇത് വോട്ടുചോര്‍ച്ചക്കിടവരുത്തിയെങ്കില്‍ ഉത്തരവാദി സി.പി.എം തന്നെ.
അതേയവസരത്തില്‍, മുസ്‌ലിം പ്രതിരോധത്തിനായി നിലകൊള്ളുന്നു  എന്നവകാശപ്പെടുന്ന പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐ 2500 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത് പുതിയ സംഭവമാണ്. ഫലങ്ങള്‍ വന്നപ്പോള്‍ അഞ്ച് നഗരസഭകളില്‍ ഉള്‍പ്പെടെ 15 സീറ്റുകളാണ് അവര്‍ക്ക് നേടാനായത്. ഏതാനും സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. തീവ്ര മുസ്‌ലിം വൈകാരികതയുടെ പ്രതലത്തിലാണ് പാര്‍ട്ടി പ്രചാരണം നടത്തിയത് എന്ന വസ്തുത നിഷേധിക്കാനാവില്ല. തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസര്‍ ടി.ജെ. ജോസഫ് പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ കൈ ഒരു സംഘം അക്രമികള്‍ വെട്ടിമാറ്റിക്കളഞ്ഞ സംഭവം കേരളത്തിലാകെ ഉത്കണ്ഠക്കിടയാക്കിയതാണ്. അതിന്റെ ഉത്തരവാദിത്തം പോപ്പുലര്‍ ഫ്രണ്ടിന്റെ ചുമലില്‍ സര്‍ക്കാറും പൊലീസും മാധ്യമങ്ങളും ചുമത്തിയപ്പോള്‍ തുടക്കത്തില്‍ അവരത് നിഷേധിച്ചു. തുടര്‍ന്ന് സംഘടനാ ഓഫിസുകളില്‍ റെയ്ഡും ഏതാനും അറസ്റ്റുകളും നടന്നപ്പോള്‍  സംഭവം സംസ്ഥാനതലത്തിലെ ഗൂഢാലോചനയുടെ ഫലമല്ലെന്നും പ്രാദേശികം മാത്രമാണെന്നും പറഞ്ഞൊഴിയാനായി ശ്രമം. അതാരും മുഖവിലക്കെടുക്കാതിരിക്കെ, എസ്.ഡി.പി.ഐ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇത് മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടിയാണ്. പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ നടത്തിയ മഹാ പുണ്യകര്‍മത്തിന്റെ പരിവേഷമണിയിച്ച് കൈവെട്ട് മുസ്‌ലിം കേന്ദ്രങ്ങളിലാകെ എസ്.ഡി.പി.ഐ പ്രചാരണത്തിനുപയോഗിച്ചു. വെട്ടേറ്റ പ്രഫസര്‍ ജോസഫിന് ആശുപത്രിയില്‍ രക്തം നല്‍കിയ സോളിഡാരിറ്റിയുടെ നടപടിയെ കണക്കിന് പരിഹസിക്കുകയും മതവിരുദ്ധമായി ചിത്രീകരിക്കുകയും ചെയ്യുന്ന വൈകാരിക പ്രചാരണങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തൊടുപുഴ നഗരസഭയില്‍ ന്യൂമാന്‍ കോളജ് സ്ഥിതിചെയ്ത വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി  തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കേസില്‍ പ്രതിയായ പ്രഫ. അനസിന് എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷനില്‍ രണ്ടായിരത്തോളം വോട്ടിന്റെ ഞെട്ടിക്കുന്ന വിജയവും. തൊടുപുഴ നഗരസഭയില്‍ എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി എന്നാദ്യമായാരോപിച്ചത് മുസ്‌ലിംലീഗ് പ്രാദേശികനേതാവാണ്. അനസ് വിജയിച്ച ബ്ലോക് പഞ്ചായത്ത് വാര്‍ഡിലെ ഗ്രാമപഞ്ചായത്തുകളൊന്നിലും എസ്.ഡി.പി.ഐക്ക് സീറ്റില്ല. മുഴുക്കെ യു.ഡി.എഫ് സീറ്റുകള്‍. എങ്ങനെ സംഭവിച്ചു ഈ മറിമായം? എസ്.ഡി.പി.ഐയുടെ ഇലക്ഷന്‍ പ്രചാരണത്തിന്റെ കുന്തമുനയത്രയും ജമാഅത്തെ ഇസ്‌ലാമിയുടെ നേരെയായിരുന്നു. ആര് ജയിച്ചാലും വികസനമുന്നണി സ്ഥാനാര്‍ഥികളെ ജയിപ്പിക്കരുതെന്നായിരുന്നു നിരന്തരമായ ആഹ്വാനം. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിര്‍ലോഭമായ പിന്തുണയും ലഭിച്ചു ഈ കാമ്പയിനിന്.
ജമാഅത്തെ ഇസ്‌ലാമിയോ? ആ സംഘടന മുന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഈ തെരഞ്ഞെടുപ്പിലും മത്സരിച്ചില്ല. തങ്ങളൊരു രാഷ്ട്രീയപാര്‍ട്ടിയാവാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ദേശീയതലത്തില്‍ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ മനുഷ്യാവകാശങ്ങള്‍ക്കും ന്യൂനപക്ഷ പീഡിതവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുന്ന, അഴിമതിക്കും അധാര്‍മികതക്കെതിരെയും പൊരുതുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാന്‍ ജമാഅത്ത് മുന്‍കൈ എടുക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അതിനിയും യാഥാര്‍ഥ്യമായിട്ടില്ല. അതിനിടെ വന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സംഘടന അനുവാദംനല്‍കി. അവര്‍ മുന്‍കൈയെടുത്ത് ചില ജില്ലകളില്‍ ജനപക്ഷ, ജനകീയ വികസന മുന്നണികളെന്ന പേരില്‍ കൂട്ടായ്മകളുണ്ടാക്കി രംഗത്തിറങ്ങിയത് കഷ്ടിച്ച് മൂന്നു മാസങ്ങള്‍ക്കുള്ളിലാണ്. ഈ മുന്നണിക്കൊരു പാര്‍ട്ടിയോ ചിഹ്നമോ പതാകയോ നേതൃത്വമോ ഒന്നും ഉണ്ടായിരുന്നില്ല. സ്വതന്ത്രരായി 1700ല്‍പരം വാര്‍ഡുകളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുവെങ്കിലും അവയില്‍ കുറച്ചെണ്ണത്തിലേ സജീവ മത്സരരംഗത്തിറങ്ങിയുള്ളൂ. വിവിധ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 40-50 വാര്‍ഡുകളില്‍ മാത്രം വിജയപ്രതീക്ഷ പുലര്‍ത്തി. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ എണ്ണം പിന്നെയും താണു. മറുവശത്ത് രണ്ട് മഹാമുന്നണികളുടെയും ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭാഗത്തുനിന്നുള്ള ആക്രമണം അതിരൂക്ഷമായിരുന്നു. മുസ്‌ലിം മത, സാംസ്‌കാരികസംഘടനകളെ മുഴുവന്‍ കോട്ടക്കലില്‍ വിളിച്ചുചേര്‍ത്ത് മുസ്‌ലിംലീഗ് പ്രഖ്യാപിച്ച ഊരുവിലക്ക് അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കി. സുന്നി, മുജാഹിദ് സംഘടനകളാകെ പ്രളയത്തില്‍ പ്രാണനുംകൊണ്ട് നീന്തുന്ന ജീവികളെപ്പോലെ ജമാഅത്ത് നിയന്ത്രിത വികസന മുന്നണികള്‍ക്കെതിരെ ഐക്യപ്പെട്ടു. മതപണ്ഡിതന്മാര്‍ പരസ്യപ്രസംഗങ്ങള്‍ നടത്തി. വീടുവീടാന്തരം കയറിയിറങ്ങി വോട്ട് മറ്റാര്‍ക്ക് ചെയ്താലും വികസനമുന്നണിക്കാര്‍ക്ക് ചെയ്യരുതെന്ന് ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, സ്ത്രീകളെക്കൊണ്ട് ഖുര്‍ആന്‍ തൊട്ട് സത്യവും ചെയ്യിച്ചു.
മതപ്രസിദ്ധീകരണങ്ങള്‍ വിഷലിപ്തമായ ലേഖനങ്ങള്‍കൊണ്ട് നിറഞ്ഞു. രാഷ്ട്രീയത്തില്‍ മതത്തിന്റെ നഗ്‌നമായ ഈ ഇടപെടല്‍ ആരും വിഷയമാക്കിയില്ല. വികസനമുന്നണികളാകട്ടെ, ഈ കോലാഹലങ്ങളോടൊന്നും പ്രതികരിച്ചതേയില്ല. വികസനോന്മുഖ, അഴിമതിമുക്ത പഞ്ചായത്ത് ഭരണമെന്നുള്ള ഏകയിന അജണ്ടയില്‍ പ്രചാരണം ഒതുക്കി. മതം, രാഷ്ട്രീയം, സമുദായം തുടങ്ങി ഒന്നിനെയും തെരഞ്ഞെടുപ്പില്‍ വിഷയമാക്കിയില്ല. വോട്ടെടുപ്പ് ദിവസമായപ്പോള്‍ പലേടത്തും ഇടത്-വലത് മുന്നണികളുടെ പരോക്ഷ ധാരണ, വികസന മുന്നണി സ്ഥാനാര്‍ഥികള്‍ ഒരു കാരണവശാലും ജയിച്ചുകയറരുതെന്ന്. ആ ധാരണ ശരിക്കും പ്രാവര്‍ത്തികമായെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുകയും ചെയ്തു. വികസന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളിലൊക്കെ ഈ ഇടത്-വലത് അവിശുദ്ധ കൂട്ടുകെട്ടും വോട്ട് അട്ടിമറിയും നടന്നതിന്റെ ഫലമാണ് മുന്നണിയുടെ വിജയം ഒമ്പത് വാര്‍ഡുകളിലൊതുങ്ങിയത്.  വയനാട്- ഒന്ന്, കോഴിക്കോട്- രണ്ട്, മലപ്പുറം- രണ്ട്, പാലക്കാട്- ഒന്ന്, തൃശൂര്‍- രണ്ട്, കൊല്ലം- ഒന്ന് എന്നിങ്ങനെയാണ് ലഭിച്ച സീറ്റുകള്‍. വികസന-ജനപക്ഷ മുന്നണികള്‍ നഗരസഭകളിലടക്കം രണ്ടാം സ്ഥാനം പിടിച്ച വാര്‍ഡുകള്‍ തൊണ്ണൂറോളം വരും. ഒന്നര ലക്ഷത്തിലധികം വോട്ടുകളും വികസന മുന്നണികള്‍ക്കനുകൂലമായി വീണു. മുന്നൊരുക്കങ്ങളോ പാര്‍ട്ടിയോ കൊടിയോ ചിഹ്നമോ പ്രചാരണത്തിന് നേതാക്കളോ ഇല്ലാതെ നടത്തിയ ഈ സാഹസികപരീക്ഷണം ഇത്രയളവിലെങ്കിലും  വിജയിച്ചതാണദ്ഭുതം. അരനൂറ്റാണ്ടോളം പഴക്കമുള്ള രണ്ട് വന്‍ മുന്നണികളുടെ ബാനറില്‍ നുണച്ചാക്കും പണച്ചാക്കും വാരിവിതറി, എല്ലാതരം ജാതി, മത വിഭാഗീയ വികാരങ്ങളും സമൃദ്ധമായുപയോഗിച്ച് ഇടത്-വലത് പാര്‍ട്ടികള്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ബാക്കിപത്രമാണ് നമ്മുടെ മുന്നിലുള്ളത്. അവരുടെ പൊതുശത്രുവും മുഖ്യശത്രുവും, അഴിമതിമുക്ത വികസന മന്ത്രം ഉയര്‍ത്തിയ ജനപക്ഷ മുന്നണികളാണെന്നത് രാജ്യവും സംസ്ഥാനവും ചെന്നെത്തിയ അധഃപതനത്തിന്റെ ആഴം വിളിച്ചോതുന്നു.

വീണ്ടും കടലിരമ്പത്തിനായി കാതോര്‍ക്കുക ...


വീണ്ടും കടലിരമ്പത്തിനായി കാതോര്‍ക്കുക ...
കടലിരമ്പല്‍ ഒരിക്കലും നിലക്കാറില്ല...
നിലക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല ...
ഏതു തല്‍പര കക്ഷികള്‍ എത്ര ആഗ്രഹിച്ചാലും ഒരു നാളും ഇതു നിലക്കാന്‍ പോകുന്നില്ല.



Friday, October 29, 2010

ജനസേവന മുന്നണി മഞ്ചേരിയില്‍ നിര്‍ണ്ണായക ശക്തിയായി

വാര്‍ഡ്‌ 5 ചെരണി :
ജനസേവന മുന്നണി സ്ഥാനാര്‍ഥി അലവി എന്ന ശംസുദ്ധീന്‍ മാസ്റ്റര്‍ 157 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത്‌ വന്നു. കാലങ്ങളായി മുസ്ലിം ലീഗിന്റെ കുത്തക വാര്‍ഡില്‍ അദ്ദേഹം ജയിക്കുമെന്ന് എതിരാളികള്‍ പോലും ഉറപ്പിച്ചിരുന്നു. അവസാനം മഞ്ചേരിയിലെ മുഴുവന്‍ രാഷ്ട്രീയ മത-മതേതര കക്ഷികളും ഒന്നിച്ചു ലഖുലെഖകളും സ്കോടുമായി ജനങ്ങളെ പിന്തിരിപ്പിച്ചു. എന്നിട്ടും മാറ്റം കൊതിക്കുന്ന ചെരണിയിലെ ജനങ്ങളെ പിന്തിരിപ്പിക്കാന്‍ മഞ്ചേരിയിലെ മുഴുവന്‍ ലീഗുകാരും ഒന്നിച്ചു പണിയെടുത്തു. അവസാനം പള്ളിക്കമ്മിറ്റി തന്നെ ഇടപെടേണ്ടി വന്നു. പ്രസിടെണ്ടും സെക്രട്ടറിയും പിന്നെ എല്ലാവരും ചേര്‍ന്നൊരു പ്രചാരണം. ഭേഷ്‌ !!!
സമുദായത്തിന്റെ പേര് പറഞ്ഞാല്‍ പിന്നെ എന്താ പ്രശ്നം ? 465 വോട്ടുകള്‍ എത്ര പെട്ടന്നാണ് സമുദായ വോട്ടയി മാറിയത്‌ ?
മൂന്നാം സ്ഥാനത്ത്‌ എല്‍ ഡി അഫും തൊട്ടുപിന്നാലെ (137 വോട്ടുകള്‍ )...


1.      N.K.UMMER HAJI                                       ML      UDF    622
2.      NADUVILE KALATHIL ALAVI
ALIAS SHAMSUDHEEN MASTER           IND     OTH    157
3.      OORAKODAN SIDHEEQUE                     IND     OTH    137      

വാര്‍ഡ്‌  10: ഹസീന വഹാബ് :
VADAKAYPATTU SUDHADEVI     CPI(M)    LDF         403  
AMINA MADAYI                               ML         UDF         322  
HASEENA VAHAB                            IND        OTH        172
 വാര്‍ഡ്‌  13: കോടക്കാടന്‍ മറിയുമ്മ
NOTTITHODI SULAIKHA                INC UDF               294
SOUDHABI.K                                      IND OTH               262
 THADAVALLY SHEEBA                   IND OTH               251  
OVUNGAL SUMAYYA                     SDPI  OTH              90
 KODAKKADAN MARIYUMMA      IND  OTH               49
















തോറ്റതല്ല, തോല്പിച്ചതാ!


തോറ്റതല്ല, തോല്പിച്ചതാ!

Original Post by Sarim Al Bathaar (www.Nirankusham.blogspot.com)

 [ക്ഷമിക്കണം, കുടുംബകാര്യം പുറത്തു പറയാന്‍ പാടില്ലാത്തതാണ്. പക്ഷേ ഇത് പറയാതെ വയ്യ. ഇതിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി വല്ല സാമ്യവും തോന്നുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രം. ]
എടീ ബൂത്തില്‍ തെരക്ക്ണ്ടാര്ന്നോ?
എന്താ ഒരു തെരക്ക്. പോണ്ടീലാര്‍ന്നൂന്നു  തോന്നി
നിനക്കും മത്സരിക്കായിരുന്നു. ജയിച്ചാല്‍ പ്രസിഡന്റ്‌ വരെ ആകാം
പിന്നെ, ജയിച്ചിട്ട്‌  ഈ പെണ്ണുങ്ങളൊക്കെ പ്രസിഡന്റ്‌ ആവ്വല്ലേ?
അതിനെന്താ?  ഇന്ത്യേടെ പ്രസിഡന്റ്‌ ആരാ?
അതൊക്കെ എനിക്കറിയാ
ന്നാ പറ, ആരാ?
അത് .. മന്‍മോഹന്‍ സിംഗ് അല്ലെ?
മന്‍മോഹന്‍ സിംഗോ?
സോറി, സോറി, വീ എസ്‌ അച്ചുതാനന്ദന്‍ !
ന്റെ ഒടേ തമ്പുരാനേ, ഇജ്ജാതി തലയില്‍ പേന്‍ പോലും പാര്‍ക്കൂലാ!!
ഉം? പിന്നാരാ? 
എടീ പോത്തെ, പ്രതിഭാ പാട്ടീല്‍.. കേട്ടിട്ട്ണ്ടോ?
അത് രാഷ്ട്രപതിയല്ലേ? ഇന്നേ പറ്റിക്കാനൊന്നും നോക്കണ്ടാ
............
അപ്പൊ ഈ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ എന്ന് പറയണ ആള്‍ അവിട്ത്തെ പ്രധാന മന്ത്രി അല്ലെ?

ആ.. ആര്‍ക്കറിയാം.


ഈ മരമണ്ടി പുത്തന്‍ സാരിയും, അതിന്റെ മേലെ ഒരു പര്‍ദയും ഇട്ട്‌ , ഓട്ടോ ചാര്‍ജും കൊടുത്ത് , വെയിലും കൊണ്ട് ക്യൂ നിന്ന്‍ കിട്ടിയ ബാലറ്റ് പേപ്പറിലെ സകല പോട്ടത്തിന്റെ മോളിലും കുത്തീട്ടുണ്ടാവും!

Wednesday, October 27, 2010

ജനങ്ങള്‍ (ജനകീയ സമിതികള്‍ ) വിജയിച്ച വാര്‍ഡുകള്‍

1. മലപ്പുറം ജില്ലയില് അങ്ങാടിപ്പുറം രണ്ടാം വാര്ഡ് (അരിപ്ര) ജനകീയ വികസനമുന്നണി സ്ഥാനാര്ഥി
സാബിറ ടീച്ചര് 156 വോട്ട് ലീഡിന് വിജയിച്ചു.
(ലഭിച്ച വോട്ട്- 730)

2. തൃശൂര് എടവിലങ്ങ് രണ്ടാം വാര്ഡ് 7 വോട്ടിന് ജനകീയ വികസനമുന്നണി സ്ഥാനാര്ഥി താജുദീന്‍ പി. എ.‌ വിജയിച്ചു.
(ലഭിച്ച വോട്ട്- 273)

3. മലപ്പുറം ജില്ല വെട്ടത്തൂര്‍ പള്ളിക്കുത്ത് (വാര്ഡ്ി-1) ല്‍ ജനകീയ വികസനമുന്നണി സ്ഥാനാര്ഥി
അര്യാട്ടില്‍ ഫാത്തിമ്മ 235 വോട്ടിന് വിജയിച്ചു
(ലഭിച്ച വോട്ട് 557)

4. വയനാട് വെങ്ങാപ്പള്ളി പഞ്ചായത്ത് പത്താംവാര്ഡ്ത(പിണങ്ങോട്) വികസനമുന്നണി സ്ഥാനാര്ഥിപ
റംല വെങ്ങലത്ത് 20 വോട്ട് ലീഡിന് വിജയിച്ചു
(ലഭിച്ച വോട്ട് 183)

5. തൃശൂര്‍ എറിയാട് പഞ്ചായത്ത് മാടവന വാര്ഡ്) വികസനമുന്നണി സ്ഥാനാര്ഥിണ
നഫീസ അബൂബക്കര്‍ 9 വോട്ടിനു വിജയിച്ചു
(ലഭിച്ച വോട്ട്- 344)

6. മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് കുറുമ്പലങ്ങോട് വികസനമുന്നണി സ്ഥാനാര്ഥിു
റസിയ ബാപ്പു 51 വോട്ട് ലീഡിന് വിജയിച്ചു
(ലഭിച്ച വോട്ട് 492)

Sunday, October 10, 2010

ജനസേവന മുന്നണി സ്ഥാനാർത്ഥികള്‍ മഞ്ചേരിയില്‍ സജീവ പ്രചാരണത്തില്‍

ജനസേവന മുന്നണി മഞ്ചേരിയില്‍ സജീവം...
11 വാര്‍ഡുകളില്‍ ജന സേവന മുന്നണി  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 
ജനങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക

1.
വാര്‍ഡ്‌ 5 : ചെരണി
അലവി എന്ന ശംസുദ്ധീന്‍  മാസ്റ്റര്‍   
ചിഹ്നം :  കണ്ണട


-------------------------------------------------------------------------------------------------------
2.
വാര്‍ഡ്‌ 10 : കോഴിക്കാട്ടുകുന്നു 
ഹസീന വഹാബ്
ചിഹ്നം :  കണ്ണട



-------------------------------------------------------------------------------------------------------

3 .
വാര്‍ഡ്‌ 13 : പാലക്കുളം
കുഞ്ഞി മര്‍യം
ചിഹ്നം : കുട

 -------------------------------------------------------------------------------------------------------

4.
വാര്‍ഡ്‌ 15: കോളേജ്കുന്നു 

ജസീല വി

ചിഹ്നം: കണ്ണട

-------------------------------------------------------------------------------------------------------

5.
വാര്‍ഡ്‌ 16: കിഴക്കേത്തല
അലി  മന്‍സൂര്‍
ചിഹ്നം: കണ്ണട


-------------------------------------------------------------------------------------------------------


6.
വാര്‍ഡ്‌ 17: വടക്കാങ്ങര
അബ്ദുല്‍ ലത്തീഫ്‌ 
ചിഹ്നം:കുട


-------------------------------------------------------------------------------------------------------

7.
വാര്‍ഡ്‌  18:പയ്യനാട്‌
 ടി. പി. ഹബീബ ടീച്ചര്‍
ചിഹ്നം: കുട



-------------------------------------------------------------------------------------------------------

8.
വാര്‍ഡ്‌ 20: അത്താണിക്കല്‍
അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍
ചിഹ്നം:കുട

-------------------------------------------------------------------------------------------------------

9.
വാര്‍ഡ്‌  27: ആമയം കോട്

വി. എം. ബഷീര്‍ ഹാജി 

ചിഹ്നം: കണ്ണട

-------------------------------------------------------------------------------------------------------

10.
വാര്‍ഡ്‌ 39: തടത്തിപ്പറമ്പ് 
വി.പി. അബ്ദുല്‍ റഷീദ്‌  
 ചിഹ്നം: കണ്ണട

-------------------------------------------------------------------------------------------------------


11.
വാര്‍ഡ്‌ 42: തുറക്കല്‍
കെ. ഉമൈമ 
ചിഹ്നം: കണ്ണട
-------------------------------------------------------------------------------------------------------

Friday, October 8, 2010

ജനസേവന മുന്നണി നാടകം

നാടകം: പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?             സിവിക് ചന്ദ്രൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജന സേവന മുന്നണി  മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന ഒരു നാടകം സിവിക് ചന്ദ്രൻ രചിച്ചിട്ടുണ്ട്. തെരുവു നാടകത്തിന്റെ രൂപത്തിലുള്ളതാണിത്. അതിന്റെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു




കാണികൾക്ക് നടുവിൽ അല്പം ഉയർന്ന പീഠത്തിലിരുന്ന് തട്ടിയും മുട്ടിയും ഊതിയും ഒരു തട്ടാൻ. പേടിച്ചിട്ടെന്ന പോലെ തട്ടാൻ എന്തുചെയ്യുന്നുവെന്ന് പാളി നോക്കുന്നൊരു പൂച്ച. ഓരോ തവണയും പൂച്ചയെ ഓടിക്കുന്ന തട്ടാൻ.
ഈ അരങ്ങിലേക്ക് കഴുത്തിൽ വിവിധ പാർട്ടികളുടെ ചിഹ്നങ്ങളുമായി കുറച്ച് പേർ. Stylized ചലനങ്ങൾ. ആൾക്കൂട്ടത്തിനിടയിലൂടെ പല ഭാഗത്തു നിന്നായി.


കോറസ്:
വരവായി, ഞങ്ങൾ വരവായി,
വരാതെ എന്ത് ചെയ്യാൻ!
അതിനാൽ വരവായി, ഞങ്ങൾ വരവായി.
ജനാധിപത്യത്തിലെ ഏറ്റവും വലിയ ന്യൂയിസൻസ്
ഈ ജനങ്ങളാണ്.
അയ്യഞ്ചു കൊല്ലം കൂടുമ്പോൾ
എല്ലാ എമ്പോക്കികളേയും കഴുവേറികളേയും
വിറകു വെട്ടികളേയും വെള്ളം കോരികളേയും
അണ്ടനേയും അടകോടനേയും
കാലു തൊട്ടു തൊഴണമല്ലോ,
വിലയേറിയ വോട്ടിനുവേണ്ടി കൈ കൂപ്പി
യാചിക്കണമല്ലോ. ജനാധിപത്യത്തിലെ
മഹാ ന്യൂയിസൻസ് ഈ ജനങ്ങളാണ്,
ജനംസ്, ഈ ജനപ്പരിഷകൾ!

തട്ടാൻ-പൂച്ച സീൻ വീണ്ടൂം

കോറസ് (കൌതുകത്തോടെ ശ്രദ്ധിച്ച ശേഷം):
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?
ഹഹഹ ഹഹഹ
+++++++++++++

ഇപ്പോൾ അതേ ഉയർന്ന പീഠത്തിൽ ഇണ്ടനമ്മാവൻ. അമ്മാവൻ തന്റെ ഇടംകാലിലെ ചെളി വലങ്കാലിലേക്കും വലംകാലിലെ ചെളി ഇടങ്കാലിലേക്കും മാറിമാറി തേയ്ക്കുകയാണ്. ഒരുതരം ചവിട്ടു നാടകം കളി. ആൾക്കൂട്ടത്തിൽ നിന്ന് ഓരോരുത്തരായി വന്ന് കൌതുകത്തോടെ നോക്കിനിൽക്കുന്നു.

പഴയ അതേ കോറസ്. കഴുത്തിലണിഞ്ഞിരുന്ന ചിഹ്നങ്ങൾ ഇപ്പോൾ ഇല്ല. പറ്കരം പല നിറത്തിലുള്ള തലേക്കെട്ടുകൾ. (നെറ്റിയിൽ പല നിറത്തിലുള്ള റിബ്ബണുകളായാലും മതി).

കോറസ്:

ഇണ്ടനമ്മാവൻ തന്റെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും
വലങ്കാലിലെ ചെളീ ഇടങ്കാലിലേക്കും
പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ വലങ്കാലിലെ ചെളി
ഇടങ്കാലിലേക്കും പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ ….

പാട്ടിനനുസരിച്ച് ഇണ്ടനമാവൻ തനി കാരിക്കേച്ചർ കഥാപാത്രമാകുന്നു.

കോറസ് (തിരിഞ്ഞ് കാണികളോട്):

ഇതല്ലേ നാം ചെയ്തുകൊണ്ടിരിക്കുന്നത്, നാട്ടാരേ, വോട്ടർമാരേ? ഈ കവിതയിലെ ഇണ്ടനമ്മാവനല്ലേ നാം? ഇടംകലിലെ ചെളി വലംകാലിലേക്കും വലംകാലിലെ ചെളി ഇടംകാലിലേക്കും… അഞ്ചു കൊല്ലം എൽ.ഡി.എഫ്. പിന്നെ അഞ്ചു കൊള്ളം യു.ഡി.എഫ്. അഞ്ചു കൊല്ലം കോൺഗ്രസ്, അടുത്ത അഞ്ചു കൊല്ലം മാർക്സിസ്റ്റ്…ജയ്

ജയ് ഇണ്ടനമ്മാവൻ!
ഇണ്ടനമ്മാവൻ കീ ജയ്.

ഇണ്ടനമ്മാവന്റെ ചവിട്ടു നാടകം പരിഹാസ്യമായി തുടരുന്നതിനിടയിൽ കട്ട്.
++++++++++


വീണ്ടും തട്ടാൻ. പൂച്ചയെ ആട്ടി ഓടിക്കുന്ന തട്ടാൻ. പഴ കോറസ് ഇപ്പോൾ കൂമ്പൻ തൊപ്പിയുമായി സദസ്സാകുന്നു.

കോറസ്:

നട നാലും കുത്തി വീഴുന്ന പൂച്ചയല്ലേ
ഈ തട്ടാനു മുമ്പിലെന്തേ പരുങ്ങുന്നു,
പകയ്ക്കുന്നു, കിതക്കുന്നു, ഇടറുന്നു?

പൂച്ച (ഒടുവിൽ രണ്ടൂം കല്പിച്ച്): എന്റെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നത്.
എന്റെ സ്വർണ്ണം എന്തു ചെയ്യുന്നൂ തട്ടാനെന്ന്,
കക്കുന്നുണ്ടോ തട്ടാനെന്ന്,
പണി നന്നാകുന്നുണ്ടോ മൂക്കൂത്തിയുടേതെന്ന്,
മൂക്കൂത്തിപ്പെണ്ണേ എന്ന് കാമുകൻ വിളിക്കുമ്പോൾ കുളിരു കോരേണ്ട
ഞാനല്ലാതെ മറ്റാറു നോക്കാൻ?
തട്ടാൻ പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്കാണ് കാര്യം?

കോറസ്: ശരിയാണല്ലോ, ശരിയാണല്ലോ. പൂച്ചയുടെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നതെങ്കിൽ, പൂച്ചയുടെ സ്വർണ്ണം കൊണ്ടാണ് തട്ടാൻ തട്ടുകയും മുട്ടുകയും ചെയ്യുന്നതെങ്കിൽ, പൊന്നുരുക്കുന്നിടത്ത് പൂച്ചക്കല്ലേ കാര്യം?

പൂച്ചക്കെന്തു കാര്യം എന്ന് ചോദിക്കുന്നതെന്ത്, തട്ടാനേ? തടുന്ന ആളായതുകൊണ്ടാണോ തട്ടാനേ തട്ടാനെന്ന് പേരു കിട്ടിയത്? പൂച്ചയെ തട്ടല്ലേ, പൂച്ചയുടെ പൊന്ന് തട്ടല്ലേ. പൂച്ച്യുടെ കൺ‌വെട്ടത്തിരുന്നു വേണം തട്ടാൻ പൊന്നുരുക്കാൻ!

തട്ടാൻ (പ്രകോപിതനായി)
പൊന്നുരുക്കുന്നേടത്ത്. പൂച്ചക്കെന്ത് കാര്യം?
ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

കോറസ്:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കാണ് കാര്യം.
ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് കാര്യം.

പൂച്ചയെ കിരീടമണിയിച്ചും തട്ടാനെ തല കുനിച്ച് നടത്തിച്ചും ഒരു ഘോഷയാത്ര
+++++++


അരങ്ങിലിപ്പോൾ വീണ്ടും ഇണ്ടനമ്മാവൻ കളി. പശ്ചാത്തലത്തിൽ പഴയ ഇണ്ടനമ്മാവൻ പാട്ടും. അമ്മാവന്റെ പെടാപ്പാട് കണ്ട് പൂച്ച വിസിൽ വിളിക്കുന്നു. എല്ലാവരും കൂടെ കൂട്ട വിസിൽ.

പൂച്ച (മുന്നോട്ടുവന്ന്:)
അമ്മാവന്റെ ഈ പെടാപ്പാട് നിങ്ങൾ മരുമക്കളാരും കാണുന്നില്ലേ?
നിങ്ങൾ മരുമക്കളാരെങ്കിലും ഒരു കിണ്ടി വെള്ളവുമായി വന്ന്
അമ്മാവന്റെ കാലൊന്ന് കഴുകിക്കാത്തതെന്ത്?
ഒരു കിണ്ടി വെള്ളം പോലും കിട്ടാത്ത നാടായോ
എട്ടു മാസം മഴ പെയ്യുന്ന കേരളം?

കോറസിന്റെ തലക്ക് മുകളിലൂടെ ഒരു കിണ്ടീ വെള്ളം ഉയർന്നു വരുന്നു. കോറസ് ഇണ്ടനമ്മാവനെ വലം വെക്കുന്നു. ഓരോ തവണ വെള്ളം വീഴ്ത്താനായുമ്പൊഴേക്കും അമ്മാവൻ നിലവിളിക്കുന്നു. ഓടുവിൽ കോറസ് അമ്മാവന്റെ കാലിൽ വെള്ളം വീഴ്ത്തുകതന്നെ ചെയ്യുന്നു. അമ്മാവൻ തണുത്തു വിറയ്ക്കുന്നു. കോറസ് തങ്ങളുടെ തോലിൽ നിന്നെടുക്കുന്ന പല വർണ തോർത്തുകളാൽ അമ്മാവനെ പുതപ്പിക്കുന്നു. എല്ലാവരും കൂടി അമ്മാവനെ എടുത്തുയർത്തുന്നു.


കോറസ്:

ഇങ്ങനെയാണ് ഇണ്ടനമാവനെ
മരുമക്കൾ പഠിപ്പിക്കേണ്ടത്
ഇങ്ങനെത്തന്നെ രാഷ്ട്രീയക്കാരെ
ജനങ്ങൾ, വോട്ടർമാർ, പഠിപ്പിക്കേണ്ടതും.
രാഷ്ട്രീയക്കാർ ജനങ്ങൾ പറയ്ന്നത് അനുസരിക്കേണ്ടവരാണ്
ജനങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം രാഷ്ട്രീയം കളിക്കേണ്ടവരാണ്
യുദ്ധം നാം പട്ടാളക്കാർക്ക് വിട്ടുകൊടുക്കാറില്ല.
എവിടെ, എപ്പോൾ, ആരോട്, എങ്ങനെ യുദ്ധം
ചെയ്യണമെന്ന് തീരുമാനിക്കുന്നത്
പട്ടാളക്കാരല്ല.
രാഷ്ട്രീയക്കാർ രാഷ്ട്രീയം തൊഴിലാക്കിയ പട്ടാളക്കാരാണ്.
രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം വിട്ടുകൊടുക്കരുത്.
ഇനിമേൽ നാം ജനങ്ങൾ
രാഷ്ട്രീയം കയ്യിലെടുക്കുന്നു
നമുക്കുവേണ്ടി എന്തിന് രാഷ്ട്രീയക്കാർ ചിന്തിക്കണം?
നാം വോട്ടർമാർക്ക്, പൌരന്മാർക്ക്, ജനങ്ങൾക്കുണ്ട് തലച്ചോറ്
നാം നമ്മുടെ സ്വന്തം കൊടി ഉയർത്തുന്നു
ജനകീയ രാഷ്ട്രീയത്തിന്റെ കൊടി
നാം നമ്മുടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നു
നമ്മളിലൊരാളിനെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നു
അണ്ടനും അടകോടനും ഇനി നമ്മെ ഭരിക്കട്ടേ
വെള്ളം കോരിയും വിറകു വെട്ടിയും ഭരിക്കട്ടെ.

കോറസ് രണ്ട് സംഘമാകുന്നു
ഒന്നാം സംഘം:
പൂച്ചേ പൂച്ചേ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

രണ്ടാം സംഘം:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്ക് കാര്യം?

ഒന്നാം സഘം:
വോട്ടറേ, വോട്ടറേ ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

രണ്ടാം സംഘം:
ജനാധിപത്യത്തിൽ ജനങ്ങൾക്കല്ലാതെ മറ്റാർക്ക് കാര്യം?

കോറസ് അരങ്ങത്തു നിന്ന് പിന്മാറുന്നതോടെ നാടകം അവസാനിക്കുന്നു.

(നാടകാവതരണം സംബന്ധിച്ച് ഉപദേശം ആവശ്യമെങ്കിൽ സിവിക് ചന്ദ്രനുമായി ബന്ധപ്പെടുക. ഫോൺ 9633751353)

മഞ്ചേരിയുടെ സ്വപ്നം : ജനസേവന മുന്നണി മാനിഫെസ്റ്റോ