ജനപ്രതിനിധി ജനസേവകനാണ്. അധികാരം ഉത്തരവാദിത്വവും >>>>കേട്ടു മടുത്ത മുദ്രാവാക്യങ്ങള്‍ ‍, പറഞ്ഞു തീര്‍ന്ന വാഗ്ദാനങ്ങള്‍ ‍..പതിവുശീലങ്ങള്‍ക്ക് വിട >>>> ജനസേവന മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക >> തെരുവോരങ്ങളിലെ മാലിന്യ കൂനകള്‍ ‍, തുറന്നു കിടക്കുന്ന അഴുക്ക് ചാലുകള്‍ ഇല്ലാതാക്കാന്‍ കഴിവുള്ള ജനകീയരെ വിജയിപ്പിക്കുക>> കുടിക്കാനും കുളിക്കാനും അലക്കാനും പാചകം ചെയ്യാനും നമ്മുടെ ഉമ്മമാര്‍ ഇനി വെള്ളം കിട്ടാതെ വിഷമിക്കരുത്>> ചോര്‍ന്നൊലിക്കുന്ന വീടുകള്‍ ഇനി നമ്മുടെ വാര്‍ഡുകളില്‍ ബാക്കി ഉണ്ടാവാന്‍ പാടില്ല >> വെള്ളവും വെളിച്ചവും പ്രകൃതി ദത്തമാണ്. മൌളികാവശ്യമാണ് അത് എല്ലാവര്ക്കും വേണംതാനും >> കെട്ടിക്കിടക്കുന്ന,ദുര്‍ഗന്ധം വമിക്കുന്ന, കൊതുകുകള്‍ പെറ്റ് പെരുകുന്ന,തുറന്നു കിടക്കുന്ന അഴുക്ക് ചാലുകള്‍ നമുക്ക് പഴങ്കഥ ആക്കാം >> പരമ്പരാഗത രാഷ്ട്രീയക്കാര്‍ മറന്നു പോയ അടിസ്ഥാന ആവശ്യങ്ങള്‍ കൂട്ടായി നേടിയെടുക്കാം>> തെരഞ്ഞെടുക്കപ്പെടുന്ന കൌണ്സിലര്മാര്‍ ചിലരുടെ മാത്രം കൌണ്സിലര്‍ അല്ല, എല്ലാവരുടെതുമാണ്>> വാര്‍ഡിലെ വികസനം തീരുമാക്കേണ്ടത് കൌണ്സിലര്‍ അല്ല. ജനങ്ങളും വാര്‍ഡുസഭയും ആണ്>>വാര്‍ഡു സഭ നമുക്ക് കേട്ട് കേള്‍വി ആകാന്‍ പാടില്ല>> ഈ വാര്‍ഡു കൌണ്സിലരുടെതല്ല. നമ്മുടേതാണ്. നമ്മുടെ വികസനം നമുക്കു തീരുമാനിക്കാം. നമുക്ക് വാര്‍ഡു സഭ കൂടം, വാര്‍ഡിനെ വികസിപ്പിക്കാം>> തൊഴിലില്ലാത്ത യുവതീ യുവാക്കള്‍ മഞ്ചേരിയില്‍ പഴങ്കഥ ആക്കാം>> പദ്ധതികളും പ്രവര്‍ത്തനങ്ങളും കീശ നിറക്കാനല്ല . കീശ യിലെ തുട്ടുകളും യുവാക്കളുടെ അദ്ധ്വാനവും ചേര്‍ത്ത് സുതാര്യമായ വികസന പ്രവര്‍ത്തങ്ങള്‍ നമുക്ക് ചേര്‍ന്ന് നടപ്പാക്കാം>> കൈക്കൂലിയും അഴിമതിയും മദ്യവും ലഹരി വശ്തുക്കളും പീഡനങ്ങളും അപമാര്യാടകളും നമുക്ക് മഞ്ചേരിയില്‍ നിന്നെങ്കിലും ഒഴിവാക്കിക്കാം>> വനിതാ കൌണ്സിലര്‍മാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭരിക്കാന്‍ വേണ്ടിയല്ല. കഴിവും യൂഗ്യതയും ഉള്ള വനിതാ കൌണ്സിലര്‍ മാര്‍ നമ്മുടെ നാടിന്റെയ്‌ വികസനത്തിനും മുതല്കൂട്ടയിരിക്കും>> സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ചിലവാക്കുന്ന ഫുണ്ടുകള്‍ കോഴിക്കുഞ്ഞുങ്ങള്‍ നല്‍കാന്‍ വേണ്ടി മാത്രമാക്കരുത്. അവര്‍ക്ക് സ്ഥിര വരുമാനവും അവരുടെ വികസനവും ലക്‌ഷ്യം വെച്ചാവണം>> അയല്‍കൂട്ടങ്ങള്‍ ശക്തിപ്പെടുത്തി നമ്മുടെ മാലിന്യ പ്രശ്നം നമുക്ക് തന്നെ പരിഹരിക്കാം. കഴിവും കാഴ്ചപ്പാടും ഉള്ളവരെ നമുക്ക് നമ്മുടെ വാര്‍ഡിന്റെ പ്രധിനിധി ആക്കാം>> കഴിവും കാഴ്ചപ്പാടും യോഗ്യതയും ആസൂത്രണവും ഉള്ളവരാവനം നമ്മുടെ അധികാരികള്‍. ഉത്തരവാദിത ബോധവും ചോദ്യം ചെയ്യപ്പെടുമെന്ന ബോധ്യവും ഉള്ളവരെ നമ്മുടെ അധികാരിയാക്കം>> നമുക്ക് ലഭിക്കേണ്ട പദ്ധതികളും പ്രവര്‍ത്തനങ്ങളും സമയത്ത് ചെയ്തു തീര്കാതെ കോടികള്‍ ലാപ്സാക്കിക്കലയുന്നതിനാണോ ഈ പരമ്പരാഗത രാഷ്ട്രീയക്കാരെ നാം ഇനിയും തെരെഞ്ഞെടുതയക്കുന്നത്?· ഇവിടെയുള്ള സാമൂഹ്യ സേവന സംരംഭങ്ങളില്‍ നമ്മുടെ രാഷ്ട്രീയ ക്കാരുടെ പങ്കേത്ര? ഇവിടെ നടക്കുന്ന ജീവകാരുന്ന്യ പ്രവര്ത്തനങ്ങള്‍, പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, വീട് നിര്‍മ്മാണം, കുടിവെള്ള പദ്ധതികള്‍, തൊഴില്‍ സഹായം, രോഗി പരിചരണം, അഗതി അനാഥ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആരൂരുമില്ലാത്ത വൃധ്ധരുടെ സംരക്ഷണം, മെഡിക്കല്‍ ക്യാംപുകള്‍, ആരോഗ്യ ശുചീകരണ പ്രവര്‍ത്തനം ഇവിടെ ഒക്കെ നമ്മുടെ രാഷ്ട്രീയക്കരെയാണോ സന്നദ്ധ സംഘങ്ങളെയാണോ നാം കാണുന്നത്?>>ജനപ്രതിനിധി ജനസേവകനാണ്. അധികാരം ഉത്തരവാദിത്വവും >>>>കക്ഷിരാഷ്ട്രീയം അഴിമതിക്ക് കൈയൊപ്പ് ചാര്‍ത്തുമ്പോള്‍ അഴിമതി രഹിത ജനകീയ ബദലിനാവട്ടെ നിങ്ങളുടെ വോട്ട്‌>>

Friday, October 8, 2010

മീഡിയ സ്കാന്‍

ഗ്രാമസഭാ സംവിധാനം രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചു

ബി.ആർ.പി. ഭാസ്കർ

ഗ്രാമസ്വരാജിന് ഗാന്ധിജി വലിയ പ്രാധാന്യം കല്പിച്ചിരുന്നെങ്കിലും ഭരണഘടനയിൽ അതിന് അർഹിക്കുന്ന സ്ഥാനം ലഭിച്ചില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഭാവി ഭാരതത്തെക്കുറിച്ചുള്ള ജവഹർലാൽ നെഹ്രുവിന്റെ സങ്കല്പം അദ്ദേഹത്തിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. രണ്ട്, പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകിയാൽ ദലിതർക്ക് ഗ്രാമങ്ങളിൽ നീതി ലഭിക്കില്ലെന്ന് ഭരണഘടനാ ശില്പിയായ ബാബാസാഹിബ് അംബേദ്കർ ഭയപ്പെട്ടു. ആ ഭയം അസ്ഥാനത്തായിരുന്നില്ലെന്ന് ബീഹാറും തമിഴ് നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും നിലനിൽക്കുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. ദുർബലവിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന പണം ഇടനിലക്കാർ തട്ടിയെടുക്കുന്നത് എങ്ങനെ തടയാമെന്ന ആലോചനയാണ് രാജീവ് ഗാന്ധിയെ പഞ്ചായത്ത് സംവിധാനത്തെ ഭരണഘടന ഭേദഗതി ചെയ്ത് ശക്തിപ്പെടുത്താൻ പ്രേരിപ്പിച്ചത്.

നിലവിലുള്ള നിയമം വിഭാവന ചെയ്യുന്ന ഗ്രാമസഭകളും വാർഡ് സഭകളും കീഴ്‌തട്ടുകളിൽ യഥാർത്ഥ ജനാധിപത്യം ഉറപ്പാക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ്. ജനങ്ങൾക്ക് നേരിട്ടു പങ്കെടുക്കാൻ അവകാശമുള്ള ഏക സംവിധാനമാണത്. അവിടെ ചോദ്യങ്ങൾ ചോദിക്കാൻ മാത്രമല്ല കൂട്ടായ തീരുമാനങ്ങളെടുക്കാനും ജനങ്ങൾക്ക് അധികാരമുണ്ട്. ആ സംവിധാനം കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചിരിക്കുന്നു. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഗ്രാമ-വാർഡ് സഭകൾ കൂടാറേയില്ല. കൂടിയതായും തീരുമാനങ്ങൾ എടുത്തതായും കാണിക്കുന്ന രേഖകൾ അവർ ഉണ്ടാക്കുന്നു. ഈ ഏർപ്പാട് അവസാനിപ്പിച്ച് ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചേ മതിയാകൂ.
ലോക് സഭയും സംസ്ഥാന നിയമസഭയും പാശ്ചാത്യ ജനാധിപത്യ പാരമ്പര്യപ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ആ സഭകളിൽ ഭൂരിപക്ഷ പിന്തുണയുള്ള കക്ഷി (അല്ലെങ്കിൽ കൂട്ടുകക്ഷി) ഭരണകക്ഷിയാകുന്നു. ന്യൂനപക്ഷ കക്ഷി (അല്ലെങ്കിൽ കൂട്ടുകക്ഷി) പ്രതിപക്ഷമാകുന്നു. പഞ്ചായത്ത് സംവിധാനം ഭാരതീയ ജനാധിപത്യ പാരമ്പര്യത്തിൽ ഉരുത്തിരിഞ്ഞുവന്നതാണ്. പഞ്ചായത്തുകൾ ഭരണസഭകളാണ്, നിയമനിർമ്മാണ സഭകളല്ല. അവയ്ക്കുള്ളിൽ ഭരണപക്ഷ-പ്രതിപക്ഷ വിഭജനത്തിന് പ്രസക്തിയില്ല. പക്ഷെ നമ്മുടെ രാഷ്ട്രീയ കക്ഷികൾ അവരുടെ പതിവ് കളികൾ തുടരാനായി അവിടെയും അതുണ്ടാക്കിയിരിക്കുന്നു. എത്രനാൾ അത് തുടരുന്നുവോ അത്ര നാളും രാഷ്ട്രീയ കക്ഷികൾക്ക് വാദപ്രതിവാദ കോലാഹലങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കാം. എത്ര വേഗം അതവസാനിപ്പിക്കുന്നുവോ അത്രയും വേഗം നാടിനും നാട്ടാർക്കും രാഷ്ട്രീയ പക്ഷപാതിത്വത്തിൽ നിന്നും അഴിമതിയിൽ നിന്നും മോചനം ലഭിക്കും.(സിറാജ്, ഒൿടോബർ 9, 2010)

No comments:

Post a Comment